ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ആടുജീവിതം ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ചോര്ന്നിരിക്കുകയാണിപ്പോള്. തുടര്‍ന്ന് വിശദീകരണവുമായി ചിത്രത്തിന്റെ അണിയറക്കാര്‍ രംഗത്ത് എത്തി. നോവലിസ്റ്റ് ബെന്യാമിന് തന്നെയാണ് സംവിധായകന് ബ്ലെസിക്ക് വേണ്ടി ഫേസ്ബുക്കില്‍ വിശദീകരണം നല്‍കിയത്.
യുട്യൂബില്‍ വന്നിട്ടുള്ള ആടുജീവിതം ട്രെയിലര്‍ ഒഫീഷ്യല്‍ അല്ല എന്ന് സംവിധായകന് ബ്ലസിക്ക് വേണ്ടി ഇവിടെ അറിയിക്കട്ടെ. അത് വേള്‍ഡ് മാര്‍ക്കറ്റിനു വേണ്ടി സമര്‍പ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ഡെഡ് ലൈന്‍ എന്ന ഓണ്‍ലൈന്‍ മാഗസില്‍ വന്നതാണ്. പടത്തിന്റെ ധാരാളം വര്‍ക്ക് ഇനിയും പൂര്‍ത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് ഔദ്യോഗിക ട്രെയിലര്‍ വരുമെന്ന് അറിയിക്കുന്നു.അതുവരെ ദയവായി കാത്തിരിക്കുക-ബെന്യാമിന് കുറിച്ചു.
അതേസമയം, പിന്നീട് ഔദേ്്യാഗികമായി തന്നെ ട്രെയിലര്‍ പുറത്തുവിട്ടു. 2018 ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ആടുജീവിതം ചിത്രീകരണത്തിന്റെ തുടക്കം. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരണം നടന്നു.

