റിപ്പോ നിരക്ക് നാളെ ഉയര്‍ത്തുമെന്ന് സൂചന

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നാളെ റിപ്പോ നിരക്ക് ഉയര്‍ത്തുമെന്ന് സൂചന. നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. 25 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ മൂന്നിന് ആരംഭിച്ച മോണിറ്ററി പോളിസി മീറ്റിങ് ഇന്ന് അവസാനിക്കും.

പണപ്പെരുപ്പം കാരണം കഴിഞ്ഞ ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റ് ആര്‍ബിഐ ഉയര്‍ത്തിയതോടെ റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.50 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. ആഗോള തലത്തില്‍ മറ്റ് സെന്‍ട്രല്‍ ബാങ്കുകള്‍ക്കനുസൃതമായി, കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ആര്‍ബിഐക്ക് നിരക്ക് വര്‍ധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഭൗമരാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം എന്നിവ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ നയങ്ങള്‍ രൂപീകരിക്കുകയാണ് ആര്‍ബിഐയുടെ മോണിറ്ററി പോളിസി.