കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയുടെ അറസ്റ്റ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടിയതിലും അറസ്റ്റ് ചെയ്തതിലും മഹാരാഷ്ട്ര സര്‍ക്കാരിനും പോലീസിനും മന്ത്രി നന്ദിയറിയിച്ചതായി എ.എന്‍.ഐ ട്വീറ്റ് ചെയ്തു.
അതേസമയം, രത്നഗിരിയിലെ ഒരു ആശുപത്രിയില്‍നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പ്രതിയെ പിടികൂടുന്നത്. സംഭവ സമയത്ത് പ്രതി അവിടെ പൊള്ളലേറ്റതിനെത്തുടര്‍ന്നുള്ള ചികിത്സയിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പരിശോധനയ്ക്കെത്തിയപ്പോള്‍ ഇവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംഘം സാഹസികമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഫോട്ടോ, ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളനുസരിച്ചാണ് പ്രതിയിലേക്കെത്തിയത്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെയാണ് മഹാരാഷ്ട്ര എ.ടി.എസ്. ഇയാളെ പിടികൂടിയത്. പ്രതിയെ ഉടന്‍ കേരളത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Kozhikode train fire incident suspect Shahrukh Saifi being handed over to Kerala Police: Maharashtra Police https://t.co/I9r158XKuE
— ANI (@ANI) April 5, 2023

