ഗുവാഹത്തി: ഐ.പി.എല്ലില്‍ ഇന്ന് പഞ്ചാബ് കിങ്സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. അസമിലെ ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തിലാണ് ഇന്നത്തെ ഐ.പി.എല്‍. ആദ്യമായാണ് അസമിലേക്ക് ഐ.പി.എല്‍ എത്തുന്നത്. ഇതിന് മുമ്ബ് ടെലിവിഷന്‍ സ്‌ക്രീനിലൂടെ മാത്രമാണ് അസമുകാര്‍ക്ക് ഐ.പി.എല്‍ കാണാന്‍ അവസരം ലഭിച്ചത്.
രാജസ്ഥാന്‍ റോയല്‍സിന്റെ ഹോംഗ്രൗണ്ടാണ് ഗുവാഹത്തിയിലേത്. ജയ്പൂരിന് പുറമെ ഗുവാഹത്തിയെയാണ് രാജസ്ഥാന്‍ രണ്ടാമത്തെ ഹോംഗ്രൗണ്ടായി പ്രഖ്യാപിച്ചത്. സീസണില്‍ രാജസ്ഥാന്റെ ആദ്യഹോം ഗ്രൗണ്ടും രണ്ടാമത്തെ മത്സരവും. ആദ്യ മത്സരം ഹൈദരാബാദിനെതിരെ അവരുടെ തട്ടകത്ത് വെച്ചായിരുന്നു. ആ മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് പുറത്തെടുത്ത് മലയാളി താരം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.
അതേസമയം ആദ്യ മത്സരം ജയിച്ചാണ് പഞ്ചാബും എത്തുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പിച്ചാണ് പഞ്ചാബിന്റെ രണ്ടാംവരവ്. അതേസമയം ആദ്യ ഐപിഎല്ലിനാണ് ഗുവാഹത്തി വേദിയാകുന്നതെങ്കിലും ബാറ്റിങ് പറുദീസയാണ് ഗുവാഹത്തിയിലെ പിച്ചെന്നാണ് റിപ്പോര്‍ട്ട്. വന്‍സ്‌കോറുകള്‍ നേടാനും ചേസ് ചെയ്യാനും കഴിയും.

