ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണത്തിനെതിരെ രംഗത്തെത്തിയവർക്ക് മറുപടിയുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസന പ്രവർത്തനങ്ങൾ തടയുന്നത് വരാനിരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരമാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എഐയുടെ വികാസത്തെ എങ്ങനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താം എന്നതിലാണ് ശ്രദ്ധ പുലർത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ പിന്തുണയിൽ പ്രവർത്തിക്കുന്ന ഓപ്പൺ എഐ വികസിപ്പിച്ച ജിപിടി-4നേക്കാൾ മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
നിരവധി നേട്ടങ്ങൾ എഐ സംവിധാനങ്ങൾകൊണ്ട് ഉണ്ട്. ഇതിൽ പ്രശ്നകരമായ മേഖലകൾ തിരിച്ചറിയുകയാണ് നമ്മൾ ചെയ്യേണ്ടത്. ഇന്റർനെറ്റിനേയും മൊബൈൽ ഫോണിനെയും പോലെ വിപ്ലവകരമായ ഒന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

