ഗൂഗിളിന്റെ ചാറ്റ്ബോട്ട് സേവനമായ ‘ബാര്ഡ്’ പൊതുജനങ്ങള്ക്കായി അവതരിപ്പിച്ചു. ലോഗിന് ചെയ്യുന്നവരെ വെയിറ്റ് ലിസ്റ്റില് ഉള്പ്പെടുത്തിയാണ് ബാര്ഡ് സേവനം ലഭ്യമാകുക.
ഓപ്പണ് എഐയുടെ ചാറ്റ്ജിപിടിയുമായെത്തിയ മൈക്രോസോഫ്റ്റിനെ നേരിടാനാണ് ഗൂഗിള് ബാര്ഡ് ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തില് തിരഞ്ഞെടുത്ത ഉപഭോക്താക്കള്ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിരുന്നത്. ആദ്യമായി അവതരിപ്പിക്കുന്നതിനിടെ ബാര്ഡ് വരുത്തിയ പിഴവ് കമ്ബനിക്ക് വലിയ തോതില് തിരിച്ചടിയായിരുന്നു. അതിനാല്, പിഴവുകള് പൂര്ണമായും പരിഹരിച്ച ശേഷമാണ് ബാര്ഡ് കൂടുതല് ആളുകളിലേക്ക് അവതരിപ്പിച്ചത്.
നിലവില്, യുഎസ്, യുകെ തുടങ്ങിയ ഇടങ്ങളിലെ ഗൂഗിള് ഉപഭോക്താക്കള്ക്കാണ് ബാര്ഡിന്റെ സേവനം പ്രയോജനപ്പെടുത്താന് സാധിക്കുക. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്.

