‘നീലക്കിളി’ക്ക് പകരം ഇനി നായ; പുതിയ ലോഗോയുമായി ട്വിറ്റര്‍

വാഷിങ്ടന്‍: ട്വിറ്ററിന്റെ ലോഗോ മാറ്റി ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ പ്രശസ്തമായ ‘നീലക്കിളി’ ലോഗോക്ക് പകരം ഡോഗ്കോയിന്‍ ക്രിപ്‌റ്റോ കറന്‍സിയുടെ മീം ആയ നായയാണ് പുതിയ ലോഗോ. മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ ഡെസ്‌ക്ടോപ്പ് വേര്‍ഷനില്‍ മാത്രമാണ് മാറ്റം. മൊബൈല്‍ ആപ്പില്‍ നിലവില്‍ മാറ്റമില്ല. 2013ല്‍ തമാശയായി സൃഷ്ടിച്ചതാണ് ഈ ‘നായ മീം’.

ലോഗോ മാറ്റത്തെക്കുറിച്ച രസകരമാണ് ട്വീറ്റുകളും ഇലോണ്‍ മസ്‌ക് പങ്കുവച്ചിട്ടുണ്ട്. പുതിയ ലോഗയിലെ ‘നായ’ കാറില്‍ പോകുമ്പോള്‍ പൊലീസ് ഉദ്യോസ്ഥന്‍ പരിശോധിക്കുന്നതും, ഡ്രൈവിങ് ലൈസന്‍സിലുള്ള ‘നീലക്കിളി’യുടെ ചിത്രം പഴയതാണെന്നും പറയുന്ന കാര്‍ട്ടൂണാണ് ഒരു ട്വീറ്റ്. മാര്‍ച്ച് 26ന് ഒരു ട്വിറ്റര്‍ ഉപഭോക്താവുമായി മസ്‌ക് നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവച്ചിട്ടുണ്ട്. ലോഗോ മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിറവേറ്റിയെന്ന കുറിപ്പോടെയാണ് സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്തത്.