ന്യൂഡൽഹി: സത്യമാണ് തന്റെ ആയുധമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മോദി പരാമർശത്തിലെ മാനനഷ്ടക്കേസിൽ സ്ഥിരജാമ്യം ലഭിച്ച ശേഷമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. മിത്രങ്ങളിൽ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മിത്രങ്ങളിൽ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിത്. സത്യമാണ് ഈ പോരാട്ടത്തിൽ തന്റെ ആയുധം. സത്യമാണ് തന്റെ അഭയസ്ഥാനവുമെന്ന് അദ്ദേഹം അറിയിച്ചു. രാഹുൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയതോടെയാണ് അദ്ദേഹത്തിന് സ്ഥിര ജാമ്യം ലഭിച്ചത്. ഏപ്രിൽ 13 ന് അപ്പീൽ പരിഗണിക്കുമെന്നും സൂറത്ത് സെഷൻസ് കോടതി ചൂണ്ടിക്കാട്ടി.
കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി കോടതിയിൽ അപ്പീൽ നൽകിയത്.

