എഐ ചാറ്റ്ബോട്ട് ചാറ്റ് ജിപിടിക്ക് ഇറ്റലിയില്‍ നിരോധനം. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ഒരു നീക്കം എന്നാണ് റിപ്പോര്‍ട്ട്.
മൈക്രോസോഫ്റ്റ് പിന്തുണയോടെ യുഎസ് സ്റ്റാര്‍ട്ടപ്പ് ഓപ്പണ്‍എഐ സൃഷ്ടിച്ച എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി സ്വകാര്യത ആശങ്കകളുണ്ടെന്നാണ് ഇറ്റാലിയന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി നിരോധനത്തിനെക്കുറിച്ച് പറയുന്നു.
ഉടന്‍ നിരോധനം നിലവില്‍ വരും എന്നാണ് ഇറ്റാലിയന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി പറയുന്നത്. എന്നാല്‍ തങ്ങള്‍ എല്ലാതരത്തിലുള്ള സ്വകാര്യതാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് ഓപ്പണ്‍എഐ ഇറ്റലിയിലെ ചാറ്റ് ജിപിടി നിരോധനം സംബന്ധിച്ച് ബിബിസിയോട് പ്രതികരിച്ചത്.

