ബംഗളൂരു: ഐപിഎല്‍ മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗളൂരു മെട്രോ കൂടുതല്‍ സമയം സര്‍വീസ് നടത്തുമെന്ന് മെട്രോ അധിക്യതര്‍ അറിയിച്ചു. ഐപിഎല്‍ മാര്‍ച്ച് നടക്കുന്ന ദിവസങ്ങളില്‍ മെട്രോയില്‍ യാത്ര ചെയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നും അധിക്യതര്‍ പറഞ്ഞു.
ബൈയപ്പനഹളളി-കെംഗേരി, നാഗ സാന്ദ്ര-സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ ഒരുമണി വരെ മെട്രോ സര്‍വീസുകളുണ്ടാകുമെന്നും അധിക്യതര്‍ അറിയിച്ചു. നാദപ്രഭു കെമ്ബഗൗഡ സ്റ്റേഷന്‍, മജസ്റ്റിക് എന്നിവിടങ്ങളിലെ മെട്രോ ട്രെയിനുകള്‍ 1:30 വരെ സര്‍വീസ് നടത്തും.
ബൈയപ്പനഹളളി-കെംഗേരി, നാഗ സാന്ദ്ര-സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്റ്റേഷനുകളിലേക്കുളള യാത്രയ്ക്ക് 50 രൂപ മാത്രമേ നിരക്ക് ഈടാക്കുകയുളളു എന്നും അധിക്യതര്‍ അറിയിച്ചു. ഏപ്രില്‍ 2, 10, 17 മെയ് 21 തീയതികളിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക.

