2022-ല്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഓരോ ദിവസവും കര്‍ണാടകയില്‍ ശരാശരി 1 കോടി രൂപയോളമാണ് വ്യക്തികളിലൂടെ നഷ്ടമാകുന്നതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. സൈബര്‍ കുറ്റ കൃത്യങ്ങള്‍ മൂലം ബംഗളൂരു, മൈസൂരു, മാണ്ഡ്യ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചിരിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബജറ്റില്‍ രണ്ട് സൈബര്‍ സുരക്ഷ ഫോറന്‍സിക് ലാബുകള്‍ പ്രഖ്യാപിച്ചു. ശിവമോഗയിലും തുംകുരുവിലുമാണ് ഫോറന്‍സിക് ലാബുകള്‍ പ്രഖ്യാപിച്ചത്. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് സൈബര്‍ സുരക്ഷ ലാബ് ഉള്ളത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇത് സഹായിക്കുമെന്നും വിദഗ്ദര്‍ പറഞ്ഞു.
ഭരണ സംവിധാനത്തിന്റെ നട്ടെല്ല് സാങ്കേതിക വിദ്യ ആയതിനാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് മുന്‍ഗണനയുണ്ടെന്ന് ബജറ്റ് അവതരണ വേളയില്‍ ബൊമ്മൈ പരാമര്‍ശിച്ചു. ഇതിന്റെ ഭാഗമായി ഓണ്‍മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന സൈബര്‍ സെക്യൂരിറ്റി ഓപ്പറേഷന് സെന്റര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് കര്‍ണാടക ആഭ്യന്തരവകുപ്പ്.

