ഭക്ഷണത്തിന് രുചിയും മണവും വർദ്ധിപ്പിക്കുക മാത്രമല്ല നിരവധി ആരോഗ്യപരമായ നേട്ടങ്ങളും വെളുത്തുള്ളിക്കുണ്ട്. പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. ദഹനപ്രക്രിയ എളുപ്പമാക്കാൻ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.
ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാൻ വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ എ, ബി എന്നിവ ആരോഗ്യം മെച്ചപ്പെടുത്തും. വയറുവേദനയും മറ്റ് ദഹന സംബന്ധമായ രോഗങ്ങളും പ്രതിരോധിക്കാൻ വെളുത്തുള്ളി കഴിക്കുന്നത് പ്രയോജനം ചെയ്യും. ഉദരഭാഗത്തെ കൊഴുപ്പ് കുറയ്ക്കുന്നത് മൂലം അമിതവണ്ണം ഉണ്ടാകുന്നത് തടയുകയും ചെയ്യും.
രക്തസമ്മർദ്ദം ഉണ്ടാക്കുന്ന ആൻജിയോസ്റ്റിൻ 2 എന്ന പ്രോട്ടീനെ വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ തടസ്സപ്പെടുത്തുന്നു. ഇത് മൂലം അമിത രക്തസമ്മർദ്ദം കുറയ്ക്കും.

