തിരുവനന്തപുരം: നിയമസഭയിലെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി മന്ത്രി വി. ശിവന്‍കുട്ടി രംഗത്ത്.
‘സമൂഹ മാധ്യമങ്ങള്‍ എന്തും പറയട്ടെ. എല്‍ഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരമാണെന്നും നിരന്തരമായി സമരം നടത്തിയിട്ടില്ല. ഒരു ദിവസം നടത്തിയതില്‍ ഞാനും പങ്കാളിയാണ്. അതിന്റെ കേസ് കോടതിയിലാണ്. ഞാന്‍ സമരം ചെയ്തത് കൊണ്ട് യുഡിഎഫ് സമരം ശരിയാണെന്ന് പറയാനാവില്ല’- മന്ത്രി പ്രതികരിച്ചു.
അതേസമയം, ‘ഞങ്ങളൊക്കെ മുമ്പ് സഭയില്‍ അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയില്‍ ഉണ്ടായിട്ടില്ല. സമാന്തരസഭ ഇവിടെ കൂടിയിട്ടില്ല. സഭയ്ക്ക് അകത്ത് സത്യാഗ്രഹസമരം നടത്തിയിട്ടില്ല. സഭയ്ക്ക് പുറത്ത് സത്യാഗ്രഹസമരം നടത്തിയിട്ടുണ്ട്. പാവപ്പെട്ട വാച്ച് ആന്‍ഡ് വാര്‍ഡ് വനിതാ അംഗങ്ങളെ കൈയും കാലും അടിച്ചൊടിച്ചതിന്റെ പേരില്‍ കേസെടുത്തിന് പ്രതിഷേധിക്കുകയാണ്. ഇത് എവിടുത്തെ ന്യായമാണ്?’- എന്നായിരുന്നു കഴിഞ്ഞ ദിവസം ശിവന്‍കുട്ടി പ്രസ്താവിച്ചത്.

