ജെ.പി നഡ്ഡയുടെ ‘റിമോട്ട് കണ്‍ട്രോള്‍’ എവിടെയാണ്?; പ്രധാനമന്ത്രിയോട് ഖര്‍ഗെ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘റിമോട്ട് കണ്‍ട്രോള്‍’ പരാമര്‍ശത്തിനെതിരെ എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ ‘റിമോട്ട് കണ്‍ട്രോള്‍’ എവിടെയാണെന്ന് ഖര്‍ഗെ ചോദിച്ചു.

ബെലഗാവിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ പറഞ്ഞു-ഖാര്‍ഗെ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി. പക്ഷേ റിമോട്ട് കണ്‍ട്രോള്‍ മറ്റാരുടെയോ പക്കലാണെന്ന്. ശരി, എന്റെ റിമോട്ട് കണ്‍ട്രോള്‍ മറ്റാരുടെയോ പക്കലാണ്. എന്നാല്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ റിമോട്ട് കണ്‍ട്രോള്‍ എവിടെയാണ്? ബി.ജെ.പി സര്‍ക്കാരിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോ സി.ബി.ഐയ്‌ക്കോ സി.വി.സിയ്‌ക്കോ ഞങ്ങളെ തോല്‍പിക്കാനാവില്ല. അവയെ ഭയപ്പെടുന്നില്ല. രാഹുല്‍ ഗാന്ധി ഒരിക്കലും ഭയപ്പെട്ടിട്ടില്ല, ഭയക്കുകയും ഇല്ല. അദ്ദേഹം സത്യമാണ് പറയുന്നത്. അങ്ങനെയുള്ള വ്യക്തിയെയാണ് ബുദ്ധിമുട്ടിക്കുന്നത്. അവര്‍ ചെയ്യട്ടെ. അവര്‍ അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുമോ? ഞങ്ങള്‍ എല്ലാത്തിനും സജ്ജമാണ്’- ഖാര്‍ഗെ വ്യക്തമാക്കി.

അതേസമയം, ഫെബ്രുവരി 27-ന് ഒരു പൊതുപരിപാടിയ്ക്കിടെയായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള പ്രധാനമന്ത്രിയുടെ റിമോട്ട് കണ്‍ട്രോള്‍ പരാമര്‍ശം.