2023 ലെ ആഗോള ഭീകരവാദ സൂചികയില്‍ (ജിടിഐ) ഒന്നാമതായി ഇസ്ലാമിക് സ്റ്റേറ്റ്. സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് (ഐഇപി) പ്രസിദ്ധീകരിച്ച സൂചികയാണിത്. എന്നാല്‍, പതിനാറാം സ്ഥാനത്തുള്ള ഭീകര സംഘടന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയാണെന്നും പട്ടിക പറയുന്നു. അതിനിടെ, പട്ടികയിലെ ഞങ്ങളുടെ കണക്കുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന ഇന്ത്യന്‍ സായുധ സംഘത്തെയാണ് സൂചിപ്പിക്കുന്നതെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നിയമാനുസൃതമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും തീവ്രവാദ സംഘടനയല്ലെന്നും പേരിലെ പ്രധാന ഭാഗമായ മാവോയിസ്റ്റ് ഒഴിവാക്കപ്പെട്ടത് കൊണ്ടുണ്ടായ ആശയക്കുഴപ്പമാണെന്ന് തീവ്രവാദത്തെ പിന്തുടരുന്ന ഡ്രാഗണ്‍ഫൈ സംഘം ഇമെയിലിലൂടെ പ്രതികരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
1 ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)
2 അല്‍-ഷബാബ്
3 ഇസ്ലാമിക് സ്റ്റേറ്റ് – ഖൊറാസാന്‍ പ്രവിശ്യ
4 ജമാഅത്ത് നുസ്രത്ത് അല്‍-ഇസ്ലാം വല്‍ മുസ്ലിമീന്‍ (ജെഎന്‍ഐഎം)
5 ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (BLA)
6 ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക (ISWA)
7 ബോക്കോ ഹറാം
8 തെഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (TTP)
9 ഇസ്ലാമിക് സ്റ്റേറ്റ് – സിനായ് പ്രവിശ്യ
10 ബിയാഫ്രയിലെ തദ്ദേശവാസികള്‍ (IPOB)
11 കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ)
12 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – മാവോയിസ്റ്റ് (സിപിഐ-എം)
13 അറേബ്യന്‍ പെനിന്‍സുലയിലെ അല്‍-ഖ്വയ്ദ (AQAP)
14 കൊളംബിയയിലെ വിപ്ലവ സായുധ സേന (FARC)
15 പുതിയ പീപ്പിള്‍സ് ആര്‍മി (NPA)
16 ലഷ്‌കര്‍-ഇ-തൊയ്ബ (LeT)
17 ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് (BLF)
18 നാഷണല്‍ ലിബറേഷന്‍ ആര്‍മി (ELN)
19 ഇസ്ലാമിക ജിഹാദ്
20 ബലൂചിസ്ഥാന്‍ റിപ്പബ്ലിക് ആര്‍മി-എന്നിവയാണ് ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടനകളായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, 39 കൊലപാതകങ്ങളും 61 അക്രമണങ്ങളും 30 ഓളം പേര്‍ക്ക് പരിക്കുകളും സിപിഐ (മാവോയിസ്റ്റ്) സംഘടന ഏല്‍പ്പിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ 15 വര്‍ഷമായി തീവ്രവാദത്തിലെ പ്രധാന ആഗോള പ്രവണതകളെയും അതിന്റെ പുത്തന്‍ രീതികളെയും സമഗ്രമായി വിശകലനം ചെയ്ത ശേഷമാണ് പട്ടിക പ്രസിദ്ധപ്പെടുത്തിയതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് അവകാശപ്പെട്ടു. എന്നാല്‍, ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും നമ്മുടെ രാഷ്ട്രീയവും അറിയുന്നവര്‍ക്ക് ചിരിക്കാനേ കഴിയൂവെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. അവരുടെ കണ്ടെത്തലുകള്‍ വിഡ്ഢിത്തമാണ്, എന്ത് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് അവര്‍ ഇത്തരം കഥകള്‍ പറയുന്നത്. എല്ലാ കാലത്തും തീവ്രവാദത്തിനെതിരെ പോരാടിയ പാര്‍ട്ടിയാണ് സിപിഐ’- അദ്ദേഹം വ്യക്തമാക്കി.

