തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിയമസഭയിലെ ഭരണ – പ്രതിപക്ഷ സംഘര്‍ഷങ്ങള്‍ക്കുപിന്നാലെ ഫേസ്‌സ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
‘സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് സ്ത്രീകള്‍ക്ക് വേണ്ടി അദ്ദേഹത്തിന് സംസാരിക്കാനുണ്ട് എന്നു പറയുന്നത് എത്ര കാപട്യമാണ് പ്രതിപക്ഷ നേതാവിന്റെ ആ കാപട്യമാണ് ഇന്നു സഭയില്‍ കണ്ടത്. സ്ത്രീകളെ അധിക്ഷേപിച്ചതിനുശേഷം ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതി’- വീണാ ജോര്‍ജ് കുറിച്ചു.
അതേസമയം, കേരളത്തില്‍ സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്നതു ചൂണ്ടിക്കാട്ടി ഉന്നയിച്ച അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് പ്രതിപക്ഷ പ്രതിഷേധം തുടങ്ങിയതുമായി ബന്ധപ്പെട്ടാണ് വീണാ ജോര്‍ജിന്റെ പ്രതികരണം.

