ബ്രഹ്മപുരം വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രതികരണവുമായി നടന് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. പുക കാരണം താനും കൊച്ചിക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ മമ്മൂട്ടിയ്ക്ക് ഒരു തുറന്ന കത്തുമായെത്തിയിരിക്കുകയാണ് മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മമ്മൂക്കാ,
കൊച്ചി പഴയ കൊച്ചിയല്ല..!
ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു. മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷപ്പുക പടരുകയാണ്. ബ്രഹ്മപുരത്തെ തീ താനേയുണ്ടായതല്ല. അതിന്റെ പിന്നില്‍ പാര്‍ട്ടി കരങ്ങളുണ്ട്.
മമ്മൂക്കാ, നിങ്ങള്‍ക്ക് ചുറ്റും ഇപ്പോള്‍ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുര്‍ഗന്ധം കൂടിയാണത്. വിഷപ്പുക ശ്വസിച്ചും, ശ്വാസം മുട്ടിയും കൊച്ചിയില്‍ ജീവിക്കുന്നവര്‍ക്ക് കേരളത്തിലങ്ങോളം DYFl ഉണ്ടായിട്ടും.. നോ രക്ഷ…!
കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോള്‍ കപ്പിത്താന് കമ്ബ്ലീറ്റ്ലി ഔട്ട്. പാര്‍ട്ടി ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരുമ്ബോള്‍ ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. രണ്ടും വൈകല്യമാണ്.
ജസ്റ്റ് റിമംബര്‍ ദാറ്റ്…

