മൂന്നാം തവണയും ചൈനയുടെ പ്രസിഡന്റായി തുടരാൻ ഷി ജിൻ പിങ്; അംഗീകാരം നൽകി പാർലമെന്റ്

ന്യൂഡൽഹി: മൂന്നാം തവണയും ചൈനയുടെ പ്രസിഡന്റായി തുടരാൻ ഷി ജിൻ പിങ്. ചൈനീസ് പ്രസിഡന്റായി വീണ്ടും ഷി ജിൻ പിങിനെ തെരഞ്ഞെടുത്തതിന് പാർലമെന്റ് അംഗീകാരം നൽകി. ഇതുവരെ മൂന്നുവട്ടം പ്രസിഡന്റായിരുന്നത് ചൈനീസ് കമ്യൂണിസ്റ്റ് സ്ഥാപകൻ മാവോ സേ തൂങ് മാത്രമായിരുന്നു. ഈ നേട്ടമാണ് ഇപ്പോൾ ഷി ജിൻ പിങിനെയും തേടിയെത്തിരിക്കുന്നത്.

ഷി ജിൻ പിങ്ങിന്റെ ഭരണകാലത്താണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം വഷളായത്. 2020 ൽ നടന്ന ഗാൽവൻ സംഘർഷം ഇതിന്റെ ഉദാഹരണമാണ്. അതിർത്തിയിലെ ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായാണ് തിരിച്ചടിച്ചത്.

ചൈനയുടെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാനാണ് ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ തീരുമാനം. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ അധിനിവേശ ശ്രമങ്ങൾ ആഗോളതലത്തിലും സംഘർഷങ്ങൾക്ക് ആക്കം കൂട്ടിയേക്കും. ഇതിനെ നേരിടാനാണ് ഇന്ത്യയും, യുഎസും, ജപ്പാനും ഓസ്ട്രേലിയയും അടങ്ങുന്ന ക്വാഡ് സഖ്യം രൂപീകരിച്ചത്. ചൈനയെ ലക്ഷ്യംവച്ച് അമേരിക്കയുടെ നേതൃത്വത്തിൽ രൂപംകൊണ്ട തന്ത്രപ്രധാന സൈനിക സഹകരണ കൂട്ടായ്മയാണ് ക്വാഡ് ഉച്ചകോടി.