കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തില് ജനങ്ങള്ക്ക് മുന്നറിയിപ്പുമായി നടന് ഉണ്ണി മുകുന്ദന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം.
‘കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര് സൂക്ഷിക്കണം. അധികൃതരുടെ നിര്ദ്ദേശങ്ങള് കൃത്യമായി പാലിക്കണം. പുറത്ത് പോകുന്നവര് മുന്കരുതല് എടുക്കണം. വായു മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള് സൂക്ഷിക്കണം’- താരം കുറിച്ചു.
അതേസമയം, കണ്ട്രോള് റൂം നമ്പറുകളും ജനങ്ങള്ക്കുള്ള മറ്റ് നിര്ദ്ദേശങ്ങള് ഉള്പ്പെടുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

