ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നയതന്ത്രതല ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസും. വ്യാപാരം, പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തിയത്.
പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് കരാര്‍ കൈമാറ്റ ചടങ്ങില്‍ മോദിയും അല്‍ബനീസും വ്യക്തമാക്കി. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെ കുറിച്ചും നരേന്ദ്രമോദി ചര്‍ച്ചയില്‍ ഉന്നയിച്ചു.
അതേസമയം, ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി അല്‍ബനീസ് ഉറപ്പുനല്‍കിയതായി മോദി പറഞ്ഞു. സാമ്പത്തിക രംഗത്തെ സഹകരണത്തെക്കുറിച്ചും ആഗോള സുരക്ഷ സംബന്ധിച്ചും ചര്‍ച്ച നടന്നു. ധാതു കൈമാറ്റ രംഗത്തെ സഹകരണം വര്‍ധിപ്പിക്കുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. മോദിയെ അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

