രാജ്യത്ത് 90 ലധികം പേര്‍ക്ക് എച്ച് 3 എന്‍ 2 വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലും ഹരിയാനയിലും ഓരോ മരണം സ്ഥിരീകരിച്ചു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ആളൂരില്‍ മാര്‍ച്ച് ഒന്നിന് മരിച്ച രോഗിക്ക് എച്ച് 3 എന്‍ 2 വൈറസ് സ്ഥിരീകരിച്ചു. 87 വയസ്സുകാരനായ ഹിരേ ഗൗഡയാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.
ഫെബ്രുവരി 24 നാണ് ഹിരേ ഗൗഡയെ കടുത്ത പനി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്ത്മ, രക്തസമ്മര്‍ദ്ദവും എന്നീ അസുഖങ്ങള്‍ ഹിരേ ഗൗഡയ്ക്ക് ഉണ്ടായിരുന്നു. ഹാസനില്‍ സ്ഥിരീകരിക്കുന്ന ആദ്യത്തെ എച്ച് 3 എന്‍ 2 വൈറസ് കേസാണിത്. പ്രദേശത്ത് ഹിരേ ഗൗഡയുമായി സമ്പര്‍ക്കമുള്ളവരില്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

