അപകടസൂചിയും കടന്ന് യമുനാനദി ജലനിരപ്പ് ; പ്രദേശത്ത് 144 പ്രഖ്യാപിച്ചു

യമുനാനദിയുടെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡൽഹിയിലെ പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു. പ്രദേശത്ത് പ്രളയഭീതി നിലനിൽക്കുകയാണ്. 44 വര്‍ഷത്തിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ജലനിരപ്പിലാണ് ഇപ്പോൾ നദിയുള്ളത്.

അപകടസൂചിക കടന്ന് 207.55 മീറ്ററായി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചത്.

പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകള്‍ ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചു. കനത്ത മഴ തുടരുന്നതിനിടെ ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നു വിട്ടതോടെയാണ് യമുനയില്‍ ജലനിരപ്പ് ഇത്രയും അപകടകരമായ രീതിയിൽ ഉയര്‍ന്നത്.