ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് തകർന്നു ; മൂന്ന് പേർക്ക് പരിക്ക്

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കൊല്ലം കൊട്ടാരക്കര പുലമണിൽ വെച്ചാണ് സംഭവം നടന്നത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്ത രോഗിയുമായി പോകുകയായിരുന്നു ആംബുലൻസ്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് ഭാഗികമായി തകർന്നിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു, ആരുടെയും ജീവന് ആപത്തില്ല.