കോർട്ടിൽ വഴുതി , എന്നാൽ കളി കയ്യിലാക്കി ജോക്കോവിച്ച്

അർജന്റീനയുടെ പെഡ്രോ കാക്കിനെ തോൽപിച്ച് രണ്ടാം സീഡ് നൊവാക് ജോക്കോവിച്ച് പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ കടന്നു. സ്കോർ 6–3,6–3,7–6. മഴ പെയ്തതിനാൽ മത്സരം വൈകിയാണ് തുടങ്ങിയത്. കോർട്ടിൽ വഴുക്കലുണ്ട് എന്ന് ജോക്കോവിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു.

തുടർന്ന് താരം കോർട്ടിൽ വഴുതിയെങ്കിലും കളി വിജയിപ്പിക്കുകയായിരുന്നു. പുരുഷ സിംഗിൾസിൽ 7–ാം സീഡ് ആന്ദ്രെ റുബ്‌ലേവ്, 17–ാം സീഡ് ഹ്യൂബർട്ട് ഹർക്കാസ്, ഡേവിഡ് ഗോഫിൻ എന്നിവരും രണ്ടാം റൗണ്ടിലെത്തി.