കൊച്ചി : സിനിമ- സീരിയൽ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്ന താരം കരൾ രോഗത്തെ തുടർന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 3. 30 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് നടത്തും.
മുന്നൂറിലധിയകം ചിത്രങ്ങളിലും 100 കണക്കിന് സീരിയലുകളിലും വേഷം ചെയ്തിട്ടുണ്ട്. ലിവർ ഡാമേജിനെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ മദ്യപാനിയായിരുന്നില്ല. തമിഴിൽ 90 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സംഗമം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയത്. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയലിലാണ് അവസാനം അഭിനയിച്ചത്.

