നിലവിലെ വിവാദവുമായി തന്റെ പ്രസ്താവന കൂട്ടികുഴയ്ക്കരുത് ;ശശി തരൂർ

ന്യൂ ഡൽഹി : ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതികരണവുമായി രംഗത്തെത്തി ശശി തരൂർ. ഷംസീറിന്റെ പ്രസ്താവനയെയും തരൂരിന്റെ നിലപാടിനെയും കൂട്ടി കുഴച്ചതോടെയാണ് തരൂർ പ്രതികരണം നടത്തിയത്. താൻ ഗണപതി ഭക്തനാണെന്നും ഗണപതിയെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെടുത്തി പറഞ്ഞതിലാണ് വിയോജിപ്പ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് സർജറിയുമായി ഗണപതിയെ താരതമ്യം ചെയ്ത നരേന്ദ്ര മോദിയുടെ അഭിപ്രായം ശാസ്ത്രത്തിന് എതിരാണെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും തരൂർ വ്യക്തമാക്കി. നിലവിലെ വിവാദവുമായി തന്റെ പ്രസ്താവനയെ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഷംസീറിന്റെ മിത്ത് വിവാദം ആളി കത്തുന്നതിനിടെയാണ് തരൂർ എൻ ഡി ടി വിക്ക് നൽകിയ പഴയ അഭിമുഖം വ്യാപകമായി പ്രചരിച്ചത്. പ്ലാസ്റ്റിക് സർജറിയുമായി ദൈവത്തെ കൊണ്ട് വരേണ്ടെന്നും ആനയുടെ തലയും മനുഷ്യന്റെ ഉടലും ഒരിക്കലും ഒരുമിച്ച് വരില്ലെന്ന് ശാസ്ത്രമാണ് താൻ പറഞ്ഞതെന്നും തരൂർ പ്രതികരിച്ചു.