ദാരിദ്ര നിർമാർജ്ജനത്തിൽ ഇന്ത്യക്ക് പുരോഗതിയെന്ന് യു എൻ റിപ്പോർട്ട്

ഡൽഹി : 415 മില്യൺ ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്ന് യു എൻ റിപ്പോർട്ട് . യു എൻ ഡി പി യും ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഓക്സ്ഫോർഡ് പോവെര്ട്ടി ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് ഇനിഷ്യേറ്റിവും ചേർന്നാണ് ആഗോള ദാരിദ്ര്യ സൂചിക പുറത്ത് വിട്ടത്. ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭ പുറത്ത് വിട്ട റിപ്പോർട്ടിൽ ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങളിൽ ദാരിദ്ര്യം പകുതിയായി കുറഞ്ഞെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യ കൂടാതെ കംബോഡിയ, ചൈന, കോംഗോ, ഇൻഡോനേഷ്യ, മൊറോക്കോ, സെർബിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലാണ് ദാരിദ്ര നിരക്ക് കുറഞ്ഞത്. ഇന്ത്യ ചൈനയെ മറികടന്ന് 1.4286 ബില്യൺ ജനസംഖ്യയുമായി ലോകത്ത് തന്നെ ഒന്നാമതായി നിൽകുമ്പോൾ ഇത്തരത്തിലൊരു നേട്ടം മുതൽക്കൂട്ടാണ്.

2005 -2006 കാലഘട്ടത്തിൽ 55 .1 % ആയിരുന്നു ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ തോതെങ്കിൽ അത് അടുത്ത കാലത്തത് 16.4 %ആയി കുറഞ്ഞിരിക്കുകയാണ്. 2005 -2021 കാലയളവിൽ 64 കോടിയോളം ജനങ്ങൾ ദാരിദ്ര്യത്തിൽ ആയിരുന്നു. ഈ കണക്ക് 2016 ൽ 37 കൂടിയായി കുറയുകയും 2021 ൽ 23 കോടിയിലേക്ക് എത്തുകയും ചെയ്തു. പല രീതിയിൽ ദാരിദ്ര്യം അനുഭവിക്കുന്നവരും പോഷകാഹാരം ലഭിക്കാത്തതുമായ ആളുകളുടെ എണ്ണത്തിൽ കുറവും പാചക വാതകം, ശുചിത്വം, തുടങ്ങിയ ആവശ്യങ്ങൾ കൈവരിച്ചവരുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടായി. ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളിലെ ഭൂരിഭാഗം ആളുകളും ഇടത്തര വരുമാനം ഉള്ളവരാണെന്നും ഇത്തരം രാജ്യങ്ങളിലാണ് ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.