250 ലെത്തി തക്കാളി വില ; വലഞ്ഞ് ജനം

രാജ്യത്ത് കുതിച്ചുയർന്ന് തക്കാളി വില. പൊതുവെ പച്ചക്കറികൾക്ക് വില കൂടിയ അവസ്ഥയാണ്. ഇപ്പോൾ ഒരു കിലോ തക്കാളിക്ക് 250 രൂപ വരെ എത്തിയിരിക്കുകയാണ്. ഉത്തരാഖണ്ഡിലാണ് ഇത്രയുമധികം വില. കേരളത്തിൽ 140 വരെയാണ് ഒരു കിലോ തക്കാളിയുടെ വില.

തക്കാളി കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ കനത്ത ചൂടും മഴയും വിതരണത്തെ തടസപ്പെടുത്തുന്നതാണ് തക്കാളി വില കുത്തനെ ഉയരാൻ കാരണമായി പറയുന്നു. തക്കാളി പെട്ടെന്ന് അഴുകി പോകുന്നതും വിലയെ സ്വാധീനിച്ചിട്ടുണ്ട്. തക്കാളി വില വർദ്ധനവിനെ തുടർന്ന് തമിഴ്നാട്ടിൽ തക്കാളി റേഷൻ കടകൾ വഴി വിതരണം ചെയ്യാൻ തുടങ്ങിയിരുന്നു.