സിനിമ നിർമ്മാതാവുമായുള്ള സാമ്പത്തിക ഇടപാട്; പി വി ശ്രീനിജൻ എംഎൽഎയെ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ്

കൊച്ചി: പി വി ശ്രീനിജൻ എംഎൽഎയെ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ്. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. നാലു മണിക്കൂറോളം നേരമാണ് ശ്രീനിജൻ എംഎൽഎയെ ചോദ്യം ചെയ്തത്.

സിനിമ നിർമ്മാതാവുമായുള്ള സാമ്പത്തിക ഇടപാടിന്റെ വിവരങ്ങൾ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

2015 ൽ നിർമ്മാതാവ് ആന്റോ ജോസഫിൽ നിന്നും അറുപതു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നുവെന്നും 2022 ൽ ആ പണം തിരികെ നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശ്രീനിജൻ ഒന്നര കോടി രൂപ നിർമ്മാതാവിന് നൽകിയിരുന്നു. നിർമ്മാതാവിന്റെ കയ്യിൽ നിന്ന് പലിശയായി മൂന്നര കോടിയോളം രൂപ ശ്രീനിജൻ കൈപ്പറ്റി എന്നാണ് ആദായനികുതി വകുപ്പിന്റെ സംശയം.