ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ പുത്തൻ ഫോൺ അവതരിപ്പിച്ചു. ചൈനയിൽ മാർച്ചിൽ അവതരിപ്പിച്ച ഷവോമി സിവി 4 പ്രോയുടെ റീബാഡ്ജ്ഡ് വേർഷനാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 39,999 രൂപയാണ് ഷവോമി 14 സിവിയുടെ അടിസ്ഥാനവില. കൂടുതൽ ഫീച്ചറുകൾ ഉള്ള മോഡലുകൾക്ക് വില കൂടും. 47,999 രൂപയാണ് 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള പ്രീമിയം ഫോണിന് വില വരുന്നത്.
8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഇടത്തരം മോഡലിന് 42,999 രൂയാണ് വില. സിവി എന്നത് സിനിമാറ്റിക് വിഷൻ എന്നതിന്റെ ചുരുക്കപ്പേരാണ്. ഇതിന്റെ ഏറ്റവും വലിയ സവിശേഷത ദൃശ്യങ്ങൾ കൂടുതൽ മിഴിവാർന്ന രൂപത്തിൽ പകർത്താൻ കഴിയും എന്നതാണ്. സിനിമാറ്റിക് വിഷൻ ഫീച്ചറിന്റെ സഹായത്തോടെ ദൃശ്യങ്ങളുടെ കഥപറച്ചിൽ വരെ സാധ്യമാക്കുന്ന തരത്തിലാണ് ഇതിലെ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലെയ്ക പിന്തുണയുള്ള ട്രിപ്പിൾ റിയർ കാമറ യൂണിറ്റും ഒപ്പം ഡ്യുവൽ 32 മെഗാപിക്സൽ ഫ്രണ്ട് കാമറയുമാണ് ഇതിന്റെ മറ്റൊരു സവിശേഷത.
ക്വാൽക്കം സ്‌നാപ്ഡ്രാഗൺ 8s ജെൻ ത്രീ ചിപ്പ്‌സെറ്റ്, 6.55 ഇഞ്ച് 1.5സ AMOLED സ്‌ക്രീൻ, 120hz റിഫ്രഷ് റേറ്റ്, തുടങ്ങിയവയും ഫോണിലുണ്ട്.