പ്രേക്ഷരുടെ പ്രിയ താരമാണ് ഷാരൂഖ് ഖാൻ. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഷാരൂഖ് ഖാന്റേതാണെന്ന പേരിൽ ബെവർലി ഹിൽസിലുള്ള മാളികയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
കാലിഫോർണിയിൽ 14,000 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന മാളികയാണിത്. ഒരു ഫാൻ പേജാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മൂന്ന് കിടപ്പുമുറികളും ആറ് ബാത്ത്റൂമുകളുമുള്ള വില്ല ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടന്റേതാണെന്നാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്.
ഇവിടെ ഒരു രാത്രി തങ്ങുന്നതിന് 2,00,000 രൂപയാണ് എന്നാണ് പറയുന്നത്. എന്നാൽ, ഇതിന്റെ ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.

