തിരുവനന്തപുരം: ഗാർഹിക ഉപഭോക്താക്കൾക്ക് 40 ശതമാനം വരെ സബ്‌സിഡിയോടെ പുരപ്പുറ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ അവസരമൊരുക്കുന്ന സൗര പദ്ധതി അവസാന ഘട്ടത്തിൽ. രജിസ്‌ട്രേഷൻ 2024 മാർച്ച് 15 വരെ മാത്രമാണെന്ന് കെഎസ്ഇബി അറിയിച്ചു.
പദ്ധതിയിൽ എങ്ങനെ ചേരാം:
https://ekiran.kseb.in/ എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് കൺസ്യൂമർ നമ്പരും രജിസ്റ്റേഡ് മൊബൈൽ നമ്പരിൽ ലഭിക്കുന്ന OTP യും രേഖപ്പെടുത്തി അനുയോജ്യമായ ഡെവലപ്പറെയും പ്ലാന്റ് കപ്പാസിറ്റിയും തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
സോളാർ നിലയം സ്ഥാപിക്കുന്നതിന് കെ എസ് ഇ ബി ടെൻഡർ നടപടികളിലൂടെ എംപാനൽ ചെയ്ത 37 ഡെവലപ്പർമാരിൽ നിന്ന് തിരഞ്ഞെടുക്കാം.
സവിശേഷതകൾ
- ആകെ ചെലവിന്റെ സബ്‌സിഡി കഴിച്ചിട്ടുള്ള തുക മാത്രം ഉപഭോക്താവ് നൽകിയാൽ മതി.
- കർശനമായ മാനദണ്ഡങ്ങൾ പാലിച്ചവരെ മാത്രമേ ഡെവലപ്പർ ആയി എംപാനൽ
ചെയ്തിട്ടുള്ളൂ. - പദ്ധതിക്ക് ഉപയോഗിക്കുന്നത് കെഎസ്ഇബിയിൽ ടെസ്റ്റ് ചെയ്ത സോളാർ പാനലുകൾ, ഇൻവെർട്ടറുകൾ മുതലായവ മാത്രം.
- സുരക്ഷ ഉറപ്പാക്കാനായി സർജ് പ്രൊട്ടക്ടർ, LA, എർത്തിങ് എന്നിവ ഉൾപ്പെടുത്തി അംഗീകരിച്ച് നൽകിയ സ്‌കീം
- കുറഞ്ഞത് 75% പെർഫോമൻസ് എഫിഷ്യൻസി ഉറപ്പുനൽകുന്നു.
- ടെൻഡർ വഴി ഉറപ്പാക്കിയ കുറഞ്ഞ നിരക്കിൽ പ്ലാന്റ് സ്ഥാപിച്ചു നൽകുന്നു.
- ഈ സ്‌കീമിൽ സ്ഥാപിച്ച പ്ലാന്റുകൾക്ക് അഞ്ച് വർഷത്തെ O & M സർവ്വീസ് ഡെവലപ്പർ മുഖേന ഉറപ്പാക്കുന്നു. പാനലുകൾക്ക് 25 വർഷത്തെ പെർഫോമൻസ് വാറന്റി.

