ട്വിറ്ററിന്റെ ലോഗോ പൂർണ്ണമായും മാറ്റി ഇലോൺ മസ്ക്. കിളിയുടെ ലോഗോയ്ക്ക് പകരം ഇനി ‘X’ എന്ന അക്ഷരത്തിലുള്ള ലോഗോയായിരിക്കും ട്വിറ്ററിന് ഉണ്ടാകുക. ലോഗോയിൽ നിന്നും കിളിയെ മാറ്റുമെന്ന് നേരത്തെ തന്നെ മസ്ക് പ്രഖ്യാപിച്ചിരുന്നു.
ഒടുവിൽ ഇതുസംബന്ധിച്ച് ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. നീലയും വെള്ളയും കളർ കോമ്പിനേഷൻ ഉപേക്ഷിച്ച് വെള്ളയും കറുപ്പും കോമ്പിനേഷനിലാണ് പുതിയ ലോഗോ എത്തിയിരിക്കുന്നത്. റീ-ബ്രാൻഡിംഗിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരമെന്ന് മസ്ക് നേരത്തെ അറിയിച്ചിരുന്നു.
പുതിയ ലോഗോ ആണ് ട്വിറ്ററിൽ മസ്ക് തന്റെ പ്രൊഫൈൽ പിക്ച്ചറായി ഇട്ടിരിക്കുന്നത്. സാൻഫ്രാൻസിസ്കോയിലുള്ള ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിൽ പുത്തൻ ലോഗോ പ്രദർശിപ്പിച്ചിരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

