പ്രഭാസ് ചിത്രം സാലറിന്റെ ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. പ്രഭാസും പൃഥ്വിരാജും നേർക്കുനേർ വരുന്ന ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹൊംബാലെ ഫിലിംസാണ്.
ഹൊംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇന്ന് വെളുപ്പിനെ 5 മണിക്ക് ടീസർ പുറത്തുവിട്ടത്. കെ ജി എഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ.

