ഡാലസ് : യു എസ് ഫുട്ബോളിൽ ഇന്റർ മയാമിയുടെവിജയത്തെ തുടർന്ന് മെസ്സി ആരാധകരും ഡാലസ് ആരാധകരും ഏറ്റുമുട്ടി. ലീഗ്‌സ് കപ്പ് മത്സരത്തിന് ശേഷമായിരുന്നു സ്റ്റേഡിയത്തിന് പുറമേ ഇരുകൂട്ടരും ഏറ്റു മുട്ടിയത്. ആക്രമണത്തിന്റെ വീഡിയോയിൽ സ്ത്രീയ്ക്ക് മർദ്ദനമേൽക്കുന്നതും അവർ തിരിച്ച് മർദിക്കുന്നതുമെല്ലാം കാണാൻ കഴിയും.
85 മത്തെ മിനിറ്റിൽ മെസ്സി നേടിയ ഫ്രീകിക്ക് ഗോളിലൂടെ ഡീഗോ മറഡോണയുടെ ഫ്രീ കിക്ക് റെക്കോർഡ് താരം തകർത്തു. മെസ്സിയുടെ ഫ്രീകിക്കോടെ ഇരു ടീമുകളും 4 ഗോളുകൾ നേടിയതോടെയാണ് മത്സരം സമനിലയിലായത്. പെനൽറ്റി ഷൂട്ട് ഔട്ടിൽ 3 – 5 നാണ് മയാമി ജയം ഉറപ്പിച്ചത്. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് മെസ്സി നേടിയ ഗോളുകളുടെ എണ്ണം ഏഴായിരിക്കുകയാണ്.

