വർഗീയ ശക്തികൾക്കെതിരായ എന്റെ പോരാട്ടം ഇന്ന് തുടങ്ങി – ശരത് പവാർ

വർഗീയ ശക്തികൾക്കെതിരായ പോരാട്ടം തുടങ്ങിയെന്നു ശരത് പവാർ. മഹാരാഷ്ട്രയിൽ എൻസിപിയെ നെടുകെ പിളർത്തി ബിജെപി സർക്കാരിൽ ചേർന്ന സഹോദരപുത്രനായ അജിത് പവാറിന്റെ വിമത നീക്കത്തിനെതിരെയാണ് പാർട്ടി മേധാവി ശരദ് പവാർ പ്രസ്താവന ഇറക്കിയത്.

‘‘ഇന്ന് മഹാരാഷ്ട്രയിലെയും രാജ്യത്തെയും സമൂഹത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ പിളർപ്പുണ്ടാക്കാൻ ചില ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ട്. എൻസിപിയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് അവരുടെ യഥാർഥ സ്ഥലം ഞങ്ങൾ കാണിച്ചുകൊടുക്കും. വർഗീയ ശക്തികൾക്കെതിരായ എന്റെ പോരാട്ടം ഇന്ന് തുടങ്ങി. വിമത പ്രവർത്തനം സംഭവിക്കട്ടെ, ഞാൻ പാർട്ടിയെ വീണ്ടെടുക്കും.’’– ശരദ് പവാർ പറഞ്ഞു.

അജിത് പവാർ ഉൾപ്പെടെ സത്യപ്രതിജ്ഞ ചെയ്ത 9 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ രാഹുൽ നർവേകർക്ക് എൻസിപി പരാതി നൽകിയിരുന്നു.