തിരുവനന്തപുരം: നിയമങ്ങളോടും നിയന്ത്രണങ്ങളോടും ഇത്രയേറെ പുച്ഛമുള്ള ഒരു പൊതു പ്രവര്‍ത്തകന്‍ മുഖ്യമന്ത്രി പിണറായി വിജയനെപോലെ വേറെയില്ലെന്ന് സന്ദീപ് വാചസ്പതി. രോഗം സ്ഥിരീകരിച്ച് പത്താം ദിവസം ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ മാത്രമേ ഡിസ്ചാര്‍ജ് പാടുള്ളൂ എന്നാണ് കൊവിഡ് പ്രോട്ടോകോള്‍. പക്ഷെ മുഖ്യമന്ത്രിയെ കൊവിഡ് പോസിറ്റീവ് ആയി ഏഴാം ദിവസം ടെസ്റ്റ് നടത്തി ഡിസ്ചാര്‍ജ് ചെയ്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ വാദം അനുസരിച്ച് മകള്‍ പോസിറ്റീവ് ആയ ആറാം തിയതി മുതല്‍ മുഖ്യമന്ത്രിയും പോസിറ്റീവ്/നിരീക്ഷണത്തില്‍ ആയിരുന്നുവത്രെ. അങ്ങനെ എങ്കില്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അദ്ദേഹം എങ്ങനെയാണ് വോട്ട് ചെയ്യാന്‍ പോയതെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.