ഇസ്രായേൽ – ഹമാസ് യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ ആദ്യമായി നിലപാട് വ്യക്തമാക്കി ചൈന

യുദ്ധം ആരംഭിച്ച രണ്ടാഴ്ച പിന്നിടുമ്പോൾ ആദ്യമായി  ഹമാസിനെതിരെ പരസ്യ നിലപാട് വ്യക്തമാക്കി ചൈന. ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹനുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നടത്തിയ സംഭാഷണത്തിനിടെയാണ് ഇക്കാര്യങ്ങൾ ചർച്ചയായത്.എല്ലാ രാജ്യങ്ങൾക്കും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അന്താരാഷ്‌ട്ര നിയമങ്ങൾ പാലിച്ചും, സാധാരണക്കാരെ സംരക്ഷിച്ചുമാകണം മുന്നോട്ട് പോകേണ്ടതെന്നും വാങ് യി പറഞ്ഞതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യമായാണ് യുദ്ധ വിഷയത്തിൽ ചൈന പ്രതികരിക്കുന്നത്. 

 ഇസ്രായേലും പാലസ്തീനും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർക്കണം എന്നും ആരുമായും സ്വാർത്ഥ താല്പര്യമില്ലെന്നും ചൈന വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും വാങ് യി പറഞ്ഞു. ഹമാസിനെതിരെ രൂക്ഷമായ വിമർശനം പല രാജ്യങ്ങളും നടത്തിയിരുന്നെങ്കിലും ചൈന നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.  എന്നിരിക്കെയാണ് ചൈന തന്റെ നിലപാട് വ്യക്തമാക്കിയത്.