ന്യൂസ്‌ക്ലിക്ക് ഓൺലൈൻ മാധ്യമത്തിനെതിരായുള്ള അന്വേഷണം സിബിഐ യ്ക്ക്

ഇന്ത്യയിൽ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ന്യൂസ് ഓൺലൈൻ മാധ്യമ സ്ഥാപനത്തിനെതിരെ സിബിഐ അന്വേഷണത്തിന്. ന്യൂസ് ക്ലിക് വിദേശ സംഭാവനകൾ സ്വീകരിച്ചതിന്റെ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക് ഓഫീസുകൾ ഉൾപ്പെടെ രണ്ടിടത്ത് സിബിഐ പരിശോധന നടത്തുന്നു. ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥയുടെ വസതിയിലും സിബിഐ പരിശോധന നടത്തുകയാണ്.

ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം അനുസരിച്ച് ന്യൂസ്ക്ലിക്ക് എഡിറ്റർ എൻ ചീഫ് പ്രബീർ പുർകയസ്ഥ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അമിത് ചക്രവർത്തി എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മാധ്യമപ്രവർത്തകരുടെയും വെബ്സൈറ്റുമായി സഹകരിക്കുന്നവരുടെ വീടുകളിൽ പോലീസ് റൈഡും നടത്തി. തുടർന്ന് ചോദ്യംചെയ്യലിനു വിളിച്ചുവരുശേഷമാണ് രാത്രി 8:30യുടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്