എൻഎസ്എസ് നാമജപ ഘോഷയാത്ര; അന്വേഷണത്തിന് സ്റ്റേ വിധിച്ച് ഹൈക്കോടതി

കൊച്ചി: എൻഎസ്എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് സ്റ്റേ വിധിച്ച് ഹൈക്കോടതി. 4 ആഴ്ച്ചത്തേക്കാണ് തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി.

മിത്ത് പരാമർശ വുമായി ബന്ധപ്പെട്ട് സ്പീക്കർ എ എൻ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിന് ആധാരമായ കാര്യങ്ങളൊന്നും നാമജപഘോഷയാത്രയിൽ ഉണ്ടായിട്ടില്ലെന്നായിരുന്നു പ്രതികൾ കോടതിയിൽ വാദിച്ചത്.

കടുത്തനടപടി ഉണ്ടാവില്ലെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കന്റോൺമെന്റ് പൊലീസാണ് നാമജപഘോഷയാത്രക്കെതിരെ കേസെടുത്തത്.