പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ ജോൺപോൾ പുതുശ്ശേരിയുടെ ഗ്രന്ഥ പരമ്പരയിലെ മൂന്നും, നാലും ഗ്രന്ഥങ്ങളായ ‘ഓർമ്മയുടെ ചാമരം’, ‘മായാ സമൃതി’ യുടെയും പ്രകാശനം എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ വച്ച് ഒക്ടോബർ 15 -ാം തീയതി ചലച്ചിത്രകാരനായ ലിജോ ജോസ് പല്ലിശ്ശേരി ആദ്യപ്രതി തനൂജ ഭട്ടതിരിക്കും, മനു റോയിക്കും നൽകി പ്രകാശനം ചെയ്യുന്നു.
അടയാളം പബ്ലിക്കേഷൻസ് അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന ഈ ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുന്നത് ടി എം എബ്രഹാം ആണ് . കവി എസ് രമേശൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കൊച്ചി മേയർ എം അനിൽ കുമാറാണ് ഉദ്ഘാടനം ചെയ്യുന്നത്.
‘മധു ജീവിതദർശനം’ ,’രുചി സല്ലാപം’, ‘പരിചായകം’, ‘കാലത്തിനു മുൻപേ നടന്നവർ’ തുടങ്ങി അനേകം പ്രശസ്ത കൃതികൾക്കു പുറമെ 60 തോളം സിനിമകളുടെ തിരക്കഥ രചിച്ച ജോൺപോൾ പുതുശ്ശേരിയുടെ ഏറ്റവും പുതിയ ഗ്രന്ഥങ്ങളാണ് ‘ഓർമ്മയുടെ ചാമരവും’, ‘മായ സ്മൃതിയും’.

