ന്യൂഡല്‍ഹി: കെ സുധാകരനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. സുധാകരന്‍ കെപിസിസി അധ്യക്ഷനാകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് കോണ്‍ഗ്രസില്‍ വീണ്ടും അസ്വസ്ഥതകള്‍ പടരുന്നത്. സുധാകരന്റെ തീവ്രനിലപാട് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പുകളുടെ നീക്കം. സ്വന്തം ജില്ലയായ കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ കഴിയാത്തയാള്‍ക്ക് സംസ്ഥാനത്ത് പാര്‍ട്ടിയെ എങ്ങനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് വിമതചോദ്യം. തിരഞ്ഞെടുപ്പില് തോറ്റാല്‍ കോണ്‍്ഗ്രസില്‍ നിന്ന് വലിയൊരു വിഭാഗം ബി ജെ പിയിലേക്ക് പോയെക്കുമെന്ന സുധാകരന്റെ പ്രസ്താവനയും എതിരാളികള്‍ ആയുധമാക്കുന്നുണ്ട്. എന്നാല്‍, സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. ഗുലാം നബി ആസാദ്, ശശി തരൂര് തുടങ്ങി ചില ദേശീയ നേതാക്കളുടെ പിന്തുണയും സുധാകരനുണ്ടെന്നാണ് വിവരം.
2021-05-24

