കൊച്ചി : സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ഐഎ രണ്ടാംദിവസം ചോദ്യം ചെയ്തത് പത്ത് മണിക്കൂര്‍. രാവിലെ പത്ത് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാത്രി 8.30 ന്. എന്നാല്‍, ശിവശങ്കറിന് നേരെയുള്ള സംശയമുന അവസാനിച്ചിട്ടില്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിവസം ഒമ്പതര മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. അന്ന് നടന്ന ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ശിവശങ്കറിന്റേയും മറ്റ് പ്രതികളുടേയും മൊഴികള്‍ ഒത്ത് നോക്കിയ ശേഷമാണ് ചൊവ്വാഴ്ച ചോദ്യം ചെയ്തത്. എന്‍.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. നയതന്ത്ര ബാഗേജുകള്‍ പിടിക്കപ്പെടുന്ന ദിവസങ്ങളില്‍ പ്രതികളുമായി നടത്തിയ ഫോണ്‍കോളുകളുടെ തെളിവുകള്‍ എന്‍.ഐ.എ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ട്.
2020-07-29