കേരളത്തിൽ ഭീകര സംഘടനയായ ഐഎസ്ന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഐക്യരാഷ്ട്രസഭ.

ic

ഭീകര സംഘടനയായ ഐഎസ് സാന്നിധ്യം കാര്യമായ രീതിയിൽ കേരളത്തിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്രസഭ. ഐഎസ് ന്റെ പ്രവർത്തനവും വ്യാപനവും ഏറ്റവും കൂടുതലായി ഉണ്ടാകുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളവും കർണാടകയിലും ഉൾപ്പെടുന്നുവെന്നാണ് യുഎൻ റിപ്പോർട്ടിലുള്ള പരാമർശം. ഭീകരസംഘടയുടെ സാന്നിദ്ധ്യം കേരളത്തിൽ വർദ്ധിച്ച് വരുന്ന സാഹചര്യമാണ് ഉള്ളതെന്നും ഐഎസിന്റെ ഇന്ത്യയിലെ വിഭാഗമായ ഹിന്ദ് വിലായയ്ക്ക് 180 മുതൽ 200 വരെ ഭീകരരുണ്ടെന്നും ഇതിൽ കൂടുതലും കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും പറയുന്നു. ഐക്യരാഷ്ട്രസഭയുടെ വാർഷിക റിപ്പോർട്ടിലാണ് ഈ പരാമർശമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.