ഭോപ്പാൽ : ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് മധ്യപ്രദേശിലെ റിവയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 750 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പ്ലാന്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. പുതിയ സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ മധ്യപ്രദേശ് സുലഭമായി വൈദ്യുതി ലഭിക്കുന്ന ഹബായി മാറും. പ്രതിവര്‍ഷം 15 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഈ പ്ലാന്റിന്റെ പ്രയോജനം പാവപ്പെട്ടവർക്കും, കർഷകർക്കും മാത്രമല്ല വരുംതലമുറക്കും വളരെയധികം ഉപയോഗപ്രദമാകു മെന്നും ഉദ്ഘാടനത്തിനിടെ നരേന്ദ്ര മോദി പറഞ്ഞു.
ഇന്ന് റിവ ചരിത്രം കുറിച്ചിരിക്കുകയാണ്. എഷ്യയിലെ ഏറ്റവും വലിയ സോളാർ പ്രൊജക്ട് പദ്ധതി പ്രദേശം എന്ന പേരിലാവും റിവ ഇനി അറിയപ്പെടുക. ഇനി മധ്യപ്രദേശിലെ ജനങ്ങൾക്കും വ്യവസായശാലകൾക്കും സോളാർ ഊർജ്ജം ഉപയോഗപ്പെടുത്താം. എന്നും പ്രധാനമന്ത്രി പറഞ്ഞു.