കൊവിഡ് വാക്സിൻ രജിസ്ട്രേഷന് സഹായിക്കുന്ന മുൻനിര പേയ്മെന്റ് ആപ്ലിക്കേഷനായ റാപ്പിപേ രംഗത്ത്

കൊച്ചി: കൊവിഡ് വാക്സിൻ രജിസ്ട്രേഷന് സഹായിക്കുന്നതിനായി രാജ്യത്തെ മുൻനിര പേയ്മെന്റ് ആപ്ലിക്കേഷനായ റാപ്പിപേ രംഗത്ത്. കൊവിഡ് വാക്സിന്റെ ലഭ്യതയ്ക്കനുസരിച്ച് വിവരങ്ങൾ തത്സമയം റാപ്പിപേ ആപ്പിൽ ലഭ്യമാകും. പേയ്‌മെന്റുകൾ, എ‌ഇ‌പി‌എസ്, പണമയക്കൽ സേവനങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് ഉപഭോക്താക്കളാണ് റാപ്പിപേ ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.

ആപ്പ് ഉപയോഗിച്ച് ഏജന്റുമാർക്ക് അവരുടെ പ്രദേശത്തെ വാക്സിനേഷൻ ലഭ്യത പരിശോധിക്കാനും വാക്സിനേഷൻ സ്ലോട്ടിൽ രജിസ്റ്റർ ചെയ്യുന്നതിനും ഉപഭോക്താക്കളെ സഹായിക്കാനാകും.ചില്ലറ വ്യാപാരികളായ 5 ലക്ഷത്തിലധികം പേർ വാക്സിൻ രജിസ്ട്രേഷനായി ഇതിനകം തന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്തതായി കമ്പനി അറിയിച്ചു. തൊട്ടടുത്തുള്ള വാകിസിൻ കേന്ദ്രം കണ്ട് പിടിക്കാനും വേഗത്തിൽ രജിസ്ട്രർ ചെയ്യാനും ആപ്പ് വഴി സാധിക്കും.

ഈ സാഹചര്യത്തിൽ എല്ലാവർക്കും വാക്സിൻ ലഭിക്കത്തക്ക രീതിയിൽ തങ്ങളുടെ ആപ്പ് ഉപയോഗിച്ച് ലളിതമായി ബുക്ക് ചെയ്യാമെന്നും റാപ്പി പേയുടെ സിഇഒ യോഗേന്ദ്ര കശ്യപ് പറഞ്ഞു.കൊവി‍ഡ് പകർച്ചവ്യാധി മറികടക്കാൻ പൊതുജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമാണ്. 18 വയസ്സിന് മുകളിലുള്ളവർക്കും സർക്കാർ ഇപ്പോൾ വാക്സിനേഷൻ ഡ്രൈവ് ആരംംഭിച്ചിട്ടുണ്ട്. കൂടാതെ മുൻകൂട്ടി രജിസ്ട്രേഷനും നിയമനവും നിർബന്ധമാക്കി.