ആര് വാഴും ആര് വീഴുമെന്നത് വരും മണിക്കൂറുകളില്‍ തന്നെ നമുക്ക് അറിയാം . ചരിത്രത്തിലാദ്യമായി ആയിരിക്കാം ജയിച്ച പാര്‍ട്ടിയുടെ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാത്ത ഇലക്ഷന്‍ റിസള്‍ട്ട് ദിനം. അഞ്ചുവര്‍ഷങ്ങളില്‍ ഒരിക്കല്‍ കേരളക്കര കാണുന്ന പല കാഴ്ചകളും ഇത്തവണ ഉണ്ടാകില്ല. ഈ അവസരത്തിൽ ആര് ജയിച്ചാലും ഒരാള്‍ തോൽക്കണമെന്ന് പറഞ്ഞിരിക്കുകയാണ് പ്രജേഷ് സെൻ.
ആര് ജയിച്ചാലും കൊറോണ തോൽക്കണം, വീട്ടിലിരിക്കൂ വിജയിക്കൂ’ എന്നെഴുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ആരോഗ്യത്തോടെയും സുരക്ഷിതമായും വീട്ടിലിരിക്കൂ എന്ന ഹാഷ് ടാഗും അദ്ദേഹം കുറിച്ചിരിക്കുകയാണ്.
ജയസൂര്യയെ നായകനാക്കി ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് പ്രജേഷ് സെൻ. ആദ്യമായി മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ ‘ എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രജേഷ് സെന്‍. വെള്ളം ആണ് അദ്ദേഹത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.

