ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം നാളെ. 96 സീറ്റുകളിലേക്കാണ് നാളെ പോളിംഗ് നടക്കുക. നാലാം ഘട്ടത്തിൽ 9 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ഉൾപ്പെട്ടിരിക്കുന്നു.
നാലാംഘട്ടത്തിൽ ജനവിധി തേടുന്നത് 1717 സ്ഥാനാർത്ഥികളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആന്ധ്രാപ്രദേശിലെ 25 ഉം തെലങ്കാനയിലെ 17 ലോക്‌സഭാ സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ 13 ഉം മഹാരാഷ്ട്രയിലെ 11 ഉം പശ്ചിമ ബംഗാളിലെയും മധ്യപ്രദേശിലെയും 8 ഉം ബീഹാറിലെ 5 ഉം ജാർഖണ്ഡിലെയും ഒഡിഷയിലെയും 4 സീറ്റുകളിലേക്കും ജമ്മു കാശ്മീരിലെ ഒരു സീറ്റിലേക്കും നാളെ പോളിംഗ് നടക്കും.
അഖിലേഷ് യാദവ്, അസദുദ്ദീൻ ഒവൈസി, അർജുൻ മുണ്ട, ശത്രുഘ്‌നൻ സിൻഹ, മാധവി ലത, വൈഎസ് ശർമിള, അധീർ രഞ്ജൻ ചൗധരി, യൂസഫ് പത്താൻ, ഗിരിരാജ് സിംഗ്, മഹുവ മൊയ്ത്ര തുടങ്ങിയ നിരവധി പ്രമുഖർ നാളെ ജനവിധി തേടും.

