പുതുപ്പള്ളി തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ബിജെപി

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ബിജെപി. ദേശീയ സെക്രട്ടറി അനിൽ കെ ആന്റണിയാണ് ഇക്കാര്യം അറിയിച്ചു. ബിജെപി സ്ഥാനാർത്ഥിയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹംഅറിയിച്ചു.

ശനിയാഴ്ച സ്റ്റേറ്റ് കമ്മിറ്റിയുടെ യോഗം ചേരുന്നുണ്ട്. യോഗത്തിൽ സ്ഥാനാർത്ഥിത്വം ചർച്ചയാകും. താൻ ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണ്. ആര് സ്ഥാനാർത്ഥിയാകണമെന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുക്കുമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.