തീരദേശത്ത് 100 ദിവസത്തിനകം 16 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് സജി ചെറിയാൻ

കൊച്ചി; ചെല്ലാനത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുമെന്ന് മന്ത്രി പി. രാജീവ്. തീരദേശത്ത് 100 ദിവസത്തിനകം 16 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

എട്ടു കോടി രൂപ ചെലവഴിച്ചുള്ള ജിയോ ട്യൂബ് നിർമാണവും സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി രാജീവ് പറഞ്ഞു. കടലാക്രമണത്തെ തുടർന്നു ചെല്ലാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ഭാവി നടപടികൾ തീരുമാനിക്കുന്നതിനുമായി ചേർന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.

ചെല്ലാനം തീരത്ത് 16 കോടി ചെലവഴിച്ച് ടെട്രാപാഡ് ഉപയോഗിച്ചുള്ള കെട്ടൽ ഉടൻ ആരംഭിക്കും.തീരദേശ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നാണ് സജി ചെറിയാനും വ്യക്തമാക്കി. ഉച്ചയ്ക്കു രണ്ടുമണിക്കു ശേഷം ചെല്ലാനം ബസാറിലെത്തിയ മന്ത്രിമാർ തീരപ്രദേശത്ത് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കി. തുടർന്നായിരുന്നു ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നത്.